അട്ടപ്പാടിയിൽ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം


അട്ടപ്പാടി കക്കുപ്പടിയിൽ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകൾ ഷെൻസ ഫാത്തിമയെ ആണ് ഇന്നലെ തെരുവ് നായ ആക്രമിച്ചത്.


മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ കുഞ്ഞിനെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലുമായിട്ട് 6 സ്ഥലത്താണ് മുറിവേറ്റത്.




Sharing is Caring