മുദ്ര ലോണ്‍ യോജന പദ്ധതിയുടെ പലിശ എസ് ബി ഐ മുന്നറിയിപ്പില്ലാതെ വര്‍ധിപ്പിച്ചു

ചെറുകിട കച്ചവട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മുദ്ര ലോണ്‍ യോജന പദ്ധതിയുടെ പലിശ മുന്നറിയിപ്പില്ലാതെ എസ് ബി ഐ ഉയര്‍ത്തി. 9.8 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് എസ് ബി ഐ പലിശ ഉയര്‍ത്തിയത്. കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമായി 50,000 മുതല്‍ 10 ലക്ഷം രൂപ വരെയായിരുന്നു വായ്പ തുകയായി അനുവദിച്ചിരുന്നത്.

ഇടപാടുകള്‍ക്ക് അന്യായമായി ചാര്‍ജ് ഈടാക്കിയതിന് പിന്നാലെയാണ് എസ് ബി ഐയുടെ ഈ നടപടി. ഇതിനെതിരെ പ്രതിഷേധം വ്യാപകമായി. എസ് ബി ഐ മുന്നറിയിപ്പില്ലാതെ പലിശ വര്‍ധിപ്പിച്ചത് പദ്ധതിയുടെ കീഴില്‍ വായ്പ എടുത്തവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

പലിശ വര്‍ദ്ധിപ്പിച്ചതോടെ വായ്പ അടച്ചുതീരാറായവര്‍ ഇനിയും കൂടുതല്‍ തുക അടയ്‌ക്കേണ്ടിവരും. രാജ്യത്തെ 58 ദശലക്ഷം ചെറുകിട സംരംഭകര്‍ക്ക് പദ്ധതിയിലൂടെ വായ്പ അനുവദിച്ചിരുന്നു. അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെയായിരുന്നു തിരിച്ചടവ് കാലാവധി.

സഹകരണ ബാങ്കുകളൊഴികെ മറ്റ് ബാങ്കുകളൊന്നും മുദ്രവായ്പയ്ക്ക് ഏകീകൃത പലിശ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല എന്നതിന്റെ മറവിലാണ് എസ് ബി ഐ പലിശ വര്‍ധിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *