വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രീലങ്കന്‍ ലോബി ശ്രമിക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്‍. അന്വേഷണം നടക്കുമെങ്കിലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിപ്പേര്‍ക്കും സര്‍ഗാത്മകതയില്ല. അവര്‍ ഫയലുകള്‍ പൂഴ്ത്തുന്നു. അതിനാല്‍ സര്‍ക്കാര്‍ ചെയ്ത പലകാര്യങ്ങളും ജനങ്ങളിലേക്കെത്തുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.














