സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്‌ന സുരേഷ് , രണ്ടു ബോഡിഗാര്‍ഡുകളെ നിയോഗിച്ചു, നിയമോപദേശത്തിനായി കൊച്ചിയിലേക്ക്


ശബ്ദരേഷ പുറത്തുവിട്ടതിന് പിന്നാലെ സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സുരക്ഷയ്ക്കായി രണ്ടു ബോഡിഗാര്‍ഡുകളെ അവര്‍ നിയമിച്ചു. ഇവര്‍ എല്ലാസമയത്തും സ്വപ്‌നയ്‌ക്കൊപ്പമുണ്ടാകും.

അഭിഭാഷകനെ നേരില്‍ക്കണ്ട് നിയമോപദേശം തേടുന്നതിനായി അവര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായാണ് അഭിഭാഷകരെ കാണുന്നത്.


തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.




Sharing is Caring