‘കള്ളന്മാര്‍ക്കു കിടക്കാനുള്ള ജയില്‍ കൊള്ളക്കാരന്‍ ഉദ്ഘാടനം ചെയ്യുന്നു’; പിണറായിക്കെതിരേ വി.എസ് ജോയി

മലപ്പുറം: തവനൂരില്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയി.

കേരളത്തിന്റെ മുഖ്യമന്ത്രി ഏറ്റവും വലിയ കൊള്ളക്കാരനായി മാറിയിരിക്കുകയാണ്. ലോകചരിത്രത്തില്‍ ആദ്യമായി കള്ളന്മാര്‍ക്ക് കിടക്കാനുള്ള ജയില്‍ ഒരു കൊള്ളക്കാരന്റെ കൈകളാല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രിതന്നെ ജയില്‍ ഉദ്ഘാടനം ചെയ്യണമെന്നാണ് ഞങ്ങള്‍ പറയുന്നത്. അതിന് ഏറ്റവും യോഗ്യന്‍ അദ്ദേഹമാണ്. ഉദ്ഘാടനംചെയ്ത് പോകാന്‍ പാടില്ല. ആ ജയിലിലെ അദ്യത്തെ അന്തേവാസിയായി അന്തിയുറങ്ങണം എന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ജോയി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായി ശക്തമായ പ്രതിഷേധം നടത്തും. മുഖ്യമന്ത്രിയുടേയും ഭരണകൂടത്തിന്റേയും പോലീസിന്റേയും ഭാഗത്തുനിന്ന് ഏത് തരത്തിലുള്ള അടിച്ചമര്‍ത്തലുണ്ടായാലും അതിനെയെല്ലാം ചെറുത്ത് തോല്‍പിച്ച് മുന്നോട്ടുപോകും. കോണ്‍ഗ്രസിന്റെ പാരമ്പര്യം അതാണെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *