

അതേസമയം, സരിത എന്തിന് അബ്ദുള്ളക്കുട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സരിത ഉണ്ടാക്കിയ അഴിമതിയും തട്ടിപ്പും ഇവിടെ ഒരു സ്‌പെഷ്യല്‍ ടീം അന്വേഷിച്ചിട്ടുണ്ട്. അതിലൊന്നും തന്റെ പേരില്ല. വെറുതേ എന്നെ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
തന്റെ ആരോപണങ്ങള്‍ അബ്ദുല്ലള്ളക്കുട്ടി നിഷേധിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് സരിത വ്യക്തമാക്കിയിരുന്നു. അബ്ദുള്ളക്കുട്ടി തന്റെ സ്ഥിരമായി ഫോണില്‍ വഇളിച്ചു ശല്യപ്പെടുത്തിയെന്നായിരുന്നു സരിതയുടെ ആരോപണം
