സരിതയ്ക്ക് ജാമ്യം, മുഖ്യമന്ത്രി സഹായിച്ചതിനാല്‍: പിണറായി

download (2)കല്‍പ്പറ്റ: സോളാര്‍ തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട സരിത എസ് നായര്‍ക്ക് ജാമ്യം ലഭിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായിച്ചതിനാലാണെന്ന് പിണറായി വിജയന്‍. കേരളാ രക്ഷാമാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിതയ്ക്ക് ജാമ്യം കിട്ടിയത് മുഖ്യമന്ത്രിക്ക് താത്പര്യമുള്ള ഇടപെടലിലൂടെയാണ്. തട്ടിപ്പിന് നേതൃത്വം കൊടുത്ത സ്ത്രീയെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിയുടേത്. സോളാര്‍ കേസില്‍ ഗൂഢാലോചന ചുമത്താതിരുന്നത് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാനാനാണ്- പിണറായി പറഞ്ഞു.
സോളാര്‍ കേസില്‍ എല്ലാം കേസിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ(21-02-2014) വൈകിട്ടാണ് സരിത അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. എല്ലാ ചോദ്യങ്ങല്‍ക്കുമുള്ള മറുപടി മാധ്യമപ്രവര്‍ത്തകരെ വിളിച്ച് പിന്നീട് നല്‍കാമെന്ന് അവര്‍ പ്രതികരിച്ചു.