കൊയിലാണ്ടി: ഖരമാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന’ നവകേരള മിഷനിൽ ‘ ഉൾപ്പെട്ട ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ സ്വാപ്ഷോപ്പ്(കൈമാറ്റ പീടിക ) എന്ന ആശയം പ്രാവർത്തികമാക്കുകയാണ്. നമ്മുടെ വീടുകളിൽ ഉപയോഗിക്കാതെ സൂക്ഷിക്കുന്നതും എന്നാൽ മറ്റുള്ളവർക്ക് അത് ഉപയോഗിക്കാൻ പറ്റുന്നതുമായ ഇലക്ട്രോണിക് ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ നഗരസഭാ തലത്തിൽ സ്വാപ്ഷോപ്പിൽ സ്വീകരിക്കും. ഇങ്ങിനെ ഇവിടെ ലഭിക്കുന്ന വസ്തുക്കൾ പുനരുപയോഗിക്കാൻ താൽപ്പര്യമുള്ളവർക്ക് സൗജന്യമായി ഇവിടെ നിന്നും ലഭിക്കും. ടൗൺ ഹാൾ പരിസരത്ത് ആരംഭിക്കുന്ന സ്വാപ്ഷോപ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്യും.













