അമേരിക്കയിലെ ഫ്ലോറിഡ വിമാനത്താവളത്തിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.13 പേർക്ക് പരിക്കേറ്റു.ഫോർട്ട് ലോഡർഡേൽ-ഹോളിവുഡ് വിമാനത്താവളത്തിലാണ് വെടിവെപ്പ് നടന്നത്.
ന്യൂ ജഴ്സി സ്വദേശി എസ്റ്റിബെൻ സാന്റിയാഗോ ആണ് അക്രമിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നാല് മാസം മുമ്പ് സൈന്യത്തിൽ നിന്ന് പുറത്താക്കിയ ആളാണ് ഇയാളെന്നും സൂചനയുണ്ട്.














