സോള്‍വ് ഫോര്‍ ടുമാറോ സീസണ്‍ 3യുമായി സാംസങ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് സിഎസ്ആര്‍ പദ്ധതിയായ സോള്‍വ് ഫോര്‍ ടുമാറോയുടെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. ഫൗണ്ടേഷന്‍ ഫോര്‍ ഇന്നവേഷന്‍ ആന്റ് ടെക്നോളജി ട്രാന്‍സ്ഫര്‍ (എഫ്‌ഐടിടി), ഐഐടി ഡല്‍ഹി കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വിദ്യാ മന്ത്രാലയം, ഇന്ത്യയിലെ ഐക്യരാഷ്ട്രസഭ എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് ഈ സംരംഭം നടപ്പില്‍ വരുത്തുന്നത്. ഇന്ത്യന്‍ യുവതയില്‍ ചിന്താശേഷിയും പ്രശ്‌നപരിഹാര കഴിവും വളര്‍ത്തിയെടുക്കുവാന്‍ ലക്ഷ്യമിട്ടാണ് സാംസങിന്റെ ഈ പദ്ധതി. ടുഗെതര്‍ ഫോര്‍ ടുമാറോ, ഇനാബിളിംഗ് പീപ്പിള്‍ എന്നീ സാംസങിന്റെ കാഴ്ചപ്പാടുകള്‍ മുറുകെപ്പിടിച്ചുകൊണ്ട് ശക്തമായ സാമൂഹിക പരിവര്‍ത്തനം ഉറപ്പാക്കുന്ന പദ്ധതിയാണിത്. സാംസങ് സൗത്ത്‌വെസ്റ്റ് ഏഷ്യ പ്രസിഡന്റ് & സിഇഒ ജെ.ബി പാര്‍ക്കാണ് സോള്‍വ് ഫോര്‍ ടുമാറോ 2024 ഉദ്ഘാടനം ചെയ്തത്.

കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ ടി മന്ത്രാലയത്തിലെ സീനിയര്‍ ഡയറക്ടര്‍ ഡോക്ടര്‍ സന്ദീപ് ചാറ്റര്‍ജി ഇന്ത്യയിലെ ഐക്യരാഷ്ട്രസഭയുടെ റസിഡന്റ് കോ-ഓര്‍ഡിനേറ്ററായ ശ്രീ ഷോംബി ഷാര്‍പ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

സ്‌കൂള്‍ ട്രാക്ക്, യൂത്ത് ട്രാക്ക് എന്നിങ്ങനെ വ്യത്യസ്ത പ്രായത്തിലുള്ളവര്‍ക്കായി രണ്ട് പദ്ധതികളാണ് സോള്‍വ് ഫോര്‍ ടുമാറോ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം തയ്യാറാക്കിയിരിക്കുന്നത്. 14 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കമ്യൂണിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ എന്ന തീമില്‍ തയ്യാറാക്കിയിരിക്കുന്ന സ്‌കൂള്‍ ട്രാക്കില്‍ അരികുവത്ക്കരിക്കപ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. 18 മുതല്‍ 22 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് യൂത്ത് ട്രാക്ക്. എന്‍വയോണ്‍മെന്റ് ആന്റ് സസ്‌റ്റെയിനബിലിറ്റി എന്നാണ് യൂത്ത് ട്രാക്കിന്റെ തീം. കാര്‍ബണ്‍ ഫൂട്പ്രിന്റ് കുറക്കുവാനും, പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കുമുള്ള പുത്തന്‍ ആശയങ്ങള്‍ക്കാണ് യൂത്ത് ട്രാക്കില്‍ പ്രാധാന്യം നല്‍കുന്നത്.

അടുത്ത തലമുറയില്‍പ്പെട്ട നവീനതകള്‍ കണ്ടെത്തുന്നവരേയും സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തരായവരെയും വളര്‍ത്തി വലുതാക്കുക എന്നതിനെ ചുറ്റിപ്പറ്റിയാണ് ഞങ്ങളുടെ ലക്ഷ്യങ്ങള്‍ മുന്നോട്ട്‌നീങ്ങുന്നത്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന അര്‍ത്ഥപൂര്‍ണ്ണമായ നവീന ചിന്തകളുമായി വന്നെത്തുന്നതിനായി ഇന്ത്യയിലെ യുവാക്കള്‍ക്ക് ആവശ്യമായ ഒരു വേദി അക്ഷരാര്‍ത്ഥത്തില്‍ ഒരുക്കുകയാണ് സോള്‍വ് ഫോര്‍ റ്റുമാറോ ചെയ്യുന്നത്. – സാംസങ് സൗത്ത്‌വെസ്റ്റ് പ്രസിഡന്റും സി ഇ ഒയുമായ ശ്രീ ജെ ബി പാര്‍ക് പറഞ്ഞു

പങ്കെടുക്കുന്നവര്‍ക്ക് സാംസങ് എംഇഐടിവൈ, ഐഐടി ഡല്‍ഹി ഉള്‍പ്പെടെ വിവിധ വ്യവസായ മേഖലയിലെ വിദഗ്ധരില്‍ നിന്നും പരിശീലനം. ഇന്ത്യയിലെ ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള സാങ്കേതിക പിന്തുണ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സ്‌കൂള്‍ ട്രാക്കില്‍ വിജയിക്കുന്ന ടീമിനെ സോള്‍ ഫോര്‍ റ്റുമാറോ 2024-ലെ കമ്മ്യൂണിറ്റി ചാമ്പ്യന്‍ ആയി പ്രഖ്യാപിക്കുകയും പ്രോട്ടോടൈപ്പ് മെച്ചപ്പെടുത്തുന്നതിനായി 25 ലക്ഷം രൂപയുടെ സീഡ് ഗ്രാന്റും ലഭിക്കും. യൂത്ത് ട്രാക്കില്‍ വിജയിക്കുന്ന ടീമിനെ സോള്‍ ഫോര്‍ റ്റുമാറോ 2024-ലെ പരിസ്ഥിതി ചാമ്പ്യന്‍ ആയി പ്രഖ്യാപിക്കുകയും ഐഐടി ഡാലഹിയില്‍ ഇന്‍ക്യൂബേഷനു വേണ്ടി 50 ലക്ഷം രൂപയുടെ സീഡ് ഗ്രാന്റും ലഭിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏപ്രില്‍ 9 മുതല്‍ മെയ് 30 വൈകീട്ട് 5 മണി വരെ www.samsung.com/in/solvefortomorrow എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *