ഗ്യാലക്‌സി എസ് 24 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ച് സാംസങ്; പ്രീ ബുക്കിംഗിൽ ആകർഷകമായ ഓഫറുകൾ

കൊച്ചി:ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളായ ഗ്യാലക്‌സി എസ് 24 സീരീസിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. എസ് 24, എസ് 24 പ്ലസ്, എസ് 24 അള്‍ട്ര എന്നിവയാണ് ഈ ശ്രേണിയില്‍ വരുന്ന ഫോണുകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയ എസ് 24 ഉപഭോക്താക്കളിലേക്ക് എത്തുന്നത്. സുഗമമായ ആശയവിനിമയം, ഗ്യാലക്‌സിയുടെ പ്രോ വിഷ്വല്‍ എന്‍ജിന്‍ നല്‍കുന്ന അതിരുകളില്ലാത്ത ക്രിയേറ്റീവ് സ്വാതന്ത്ര്യം, ചുറ്റുമുള്ള ലോകത്തെ തൊട്ടറിയാമെന്ന മട്ടിലുള്ള സെര്‍ച്ച് സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം പുതിയ സീരീസിന്റെ പ്രത്യേകതകളാണ്.

തടസങ്ങളില്ലാതെ സംസാരിക്കാം

ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സംസാരിക്കുന്നതിനുള്ള അവസരം കൂടി ഗ്യാലക്‌സി എസ് 24 സീരിസ് ഒരുക്കുന്നുണ്ട്. ഈ പുതിയ സംവിധാനത്തിന് ഊര്‍ജമാകുന്നത് നിര്‍മ്മിതബുദ്ധി (എ.ഐ.) തന്നെയാണ്. സുഗമമായ ആശയവിനിമയം ഉറപ്പാക്കാന്‍ മൂന്ന് സംവിധാനങ്ങളാണ് ഫോണില്‍ ഒരുക്കിയിട്ടുള്ളത്.ലൈവ് ട്രാന്‍സ്ലേറ്റ് ആണ് ഇതിലൊന്ന്. ഇതുവഴി വോയ്‌സും ടെക്‌സ്റ്റുമെല്ലാം പരിഭാഷപ്പെടുത്താനാകും. അതായത് കോളുകള്‍ പരിഭാഷപ്പെടുത്തി അവരവരുടെ മാതൃഭാഷയിലാക്കാം. സെല്ലുലാര്‍ ഡാറ്റയുടെയോ വൈ ഫൈയുടെയോ സഹായമില്ലാതെയും ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകതകളിലൊന്ന്.

മെസേജുകള്‍ക്കും മറ്റ് ആപ്ലിക്കേഷനുകള്‍ക്കുമായി ചാറ്റ് അസിസ്റ്റുണ്ട്. മനസ്സിലാകുന്ന ഭാഷയില്‍ ആശയവിനിമയത്തിന് പിന്തുണ നല്‍കുകയാണ് ചാറ്റ് അസിസ്റ്റ് ചെയ്യുന്നത്. എ.ഐ അടിസ്ഥാനമാക്കി തയ്യാറാക്കിയ സാംസങ് കീ ബോര്‍ഡ് വഴി ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളുടെ തര്‍ജമ സാധ്യമാകും. നിങ്ങള്‍ കാറില്‍ സഞ്ചരിക്കുകയാണെന്നിരിക്കട്ടെ. ഫോണില്‍ ലഭിച്ച സന്ദേശങ്ങള്‍ എന്താണെന്ന് അറിയാന്‍ ആന്‍ഡ്രോയ്ഡ് ഓട്ടോയുടെ പിന്തുണ ലഭിക്കും. നമുക്ക് ലഭിച്ച സന്ദേശങ്ങളെന്തെന്ന് അറിയിക്കുന്നതിനൊപ്പം അവയ്ക്ക് അനുയോജ്യമായ മറുപടികള്‍ നിര്‍ദേശിക്കാനും ആന്‍ഡ്രോയ്ഡ് ഓട്ടോയ്ക്ക് കഴിയും.

നോട്ട് അസിസ്റ്റ്: ഫോണിലെ നോട്‌സ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടാവുന്ന ഒന്നാണ് ഗ്യാലക്‌സി എസ് 24 സീരിസിലെ നോട്ട് അസിസ്റ്റ്. നമുക്ക് ദൈനംദിന ജീവിത സന്ദര്‍ഭങ്ങളെല്ലാം ഫോണിന്റെ നോട്ട്‌സില്‍ രേഖപ്പെടുത്തുന്നവര്‍ ഏറെയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ക്കെല്ലാമിണങ്ങുന്ന നോട്ടുകള്‍ ഈ സംവിധാനത്തില്‍ ലഭ്യമാണ്. ഇതു ഉപയോഗപ്പെടുത്തി പുതിയ നോട്ട്‌സ് തയ്യാറാക്കുകയുമാവാം.

ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ്: ഇനി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്ന വോയ്‌സ് ക്ലിപ്പുകളുടെ കാര്യമെടുക്കാം. ഇത്തരത്തിലുള്ള വോയിസ് റെക്കോര്‍ഡിങ്‌സ് ഇനി ഫോണ്‍ തന്നെ പരിഭാഷപ്പെടുത്തുകയോ ടെക്‌സ്റ്റ് രൂപത്തില്‍ ലഭ്യമാക്കുകയോ ചെയ്യും. എ.ഐയും സ്പീച്ച് ടു ടെക്സ്റ്റ് സാങ്കേതികതയും വഴിയാണ് വോയ്‌സ് റെക്കോര്‍ഡിങ്ങ്‌സിനെ ടെക്സ്റ്റ് രൂപത്തിലാക്കുന്നതും പരിഭാഷപ്പെടുത്തുന്നതും സാധ്യമാകുന്നത്.

വട്ടംവരച്ച് സെര്‍ച്ച് ചെയ്യാം: ഗ്യാലക്‌സി എസ് 24 ന്റെ സീരീസിന്റെ ഏറ്റവും ആകര്‍ഷകമായ പ്രത്യേകതകളിലൊന്നാണ് സര്‍ക്കിള്‍ ടു സെര്‍ച്ച് എന്ന സെര്‍ച്ച് സംവിധാനം. സ്‌ക്രീനില്‍ തെളിയുന്ന ഒരു ചിത്രത്തെക്കുറിച്ചോ വാക്കിനെക്കുറിച്ചോ കൂടുതല്‍ അറിയണമെങ്കില്‍ അതിനു ചുറ്റും ഒരു വൃത്തം വരച്ചാല്‍ മതിയാകും. ഡിസ്‌പ്ലേയില്‍ വരക്കുന്ന ഈ വൃത്തം വഴി അതിനെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ ലഭ്യമാകും. വൃത്തം വരയ്ക്കുന്നതിനു പകരം സെര്‍ച്ച് ചെയ്യേണ്ടവ ഹൈലൈറ്റ് ചെയ്യുകയോ സ്‌ക്രീനില്‍ ആ ഭാഗത്ത് പതിയെ വിരല്‍കൊണ്ട് തട്ടുകയോ ചെയ്യാം. ഗൂഗിളിന്റെ സഹായത്തോടെയാണ് സെര്‍്ച്ച് സാധ്യമാകുന്നത്. എ.ഐ. പിന്തുണ കൂടിയാകുമ്പോള്‍ ലോകത്തിന്റെ ഏതുകോണില്‍ നിന്നുള്ള വിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പിലേക്കെത്തും. ഇന്ന് ലഭ്യമായ സെര്‍ച്ച് സംവിധാനങ്ങളുടെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ഒന്നാണ് ഗ്യാലക്‌സി എസ് 24 ന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച്.

ക്രിയേറ്റിവാകാം: ആരെയും ഒന്ന് ക്രിയേറ്റിവാക്കാന്‍ കഴിവുള്ളതാണ് ഗ്യാലക്‌സി എസ് 24 സീരിസിന്റെ പ്രോ വിഷ്വല്‍ എന്‍ജിന്‍. ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് നല്‍കാന്‍ ഈ സംവിധാനത്തിന് കഴിയും. ഗ്യാലക്‌സി എസ് 24 ലെ ക്വാഡ് ടെലി സിസ്റ്റത്തില്‍ 5എക്‌സ് ഒപ്റ്റിക്കല്‍ സൂം ലെന്‍സാണുള്ളത്. സെന്‍സര്‍ 50 എം.പിയുടേതാണ്. രണ്ട് എക്‌സ്, മൂന്ന് എക്‌സ്, 5 എക്‌സ് തുടങ്ങി 10 എക്‌സിലേക്ക് നീളുന്ന സൂം ലെവലിലും ക്വാളിറ്റിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടിവരുന്നില്ല. എന്‍ഹാന്‍സ്ഡ് ഡിജിറ്റല്‍ സൂം സംവിധാനമുള്ളതിനാല്‍ 100 എക്‌സ് സൂം ലെവലിലും പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് മിഴിവേറെയായിരിക്കും.

ചിത്രങ്ങളുടെ മികവ് അടയാളപ്പെടുത്തുന്നതില്‍ അവ പകര്‍ത്തുന്ന സാഹചര്യങ്ങള്‍ പലപ്പോഴും നിര്‍ണ്ണായക ഘടകമാകാറുണ്ട്. എന്നാല്‍ ഗ്യാലക്‌സി എസ് 24 ഇതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. ഏതു സൂം ലെവലില്‍ ആണെങ്കിലും ഫോണിലെ പുതുമകളോടെയുള്ള നൈറ്റോഗ്രഫി സംവിധാനം ചിത്രങ്ങളെയും വീഡിയോയെയും മികവാര്‍ന്നതാക്കും. പുതുമകളോടെയുള്ള നൈറ്റോഗ്രഫി സംവിധാനം ചിത്രം ഏതു സൂം ലെവലില്‍ ആണെങ്കിലും ചിത്രങ്ങള്‍ തെളിമയാര്‍ന്നുതന്നെ നില്‍ക്കും. സ്മാര്‍ട്ട് ഫോണ്‍ ക്യാമറ സെന്‍സറില്‍ നിലവില്‍ കണ്ടുവരുന്ന ഏറ്റവും വലിയ പിക്‌സല്‍ സൈസ് ആണ് ഗ്യാലക്‌സി എസ് 24 അള്‍ട്രായുടേത്. മങ്ങിയ വെളിച്ചം ഉള്‍പ്പെടെയുള്ള ഏത് സാഹചര്യങ്ങൡും ചിത്രത്തിന്റെ മികവില്‍ മാറ്റം വരില്ല. വൈഡര്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസറും (ഒ.ഐ.എസ്.) ചിത്രം എടുക്കുമ്പോള്‍ കൈകളിലുണ്ടാകുന്ന അനക്കം ബാധിക്കാത്ത തരത്തിലുള്ള രൂപകല്‍പ്പനയും ചിത്രങ്ങള്‍ കൂടുതല്‍ മികച്ചതാക്കും. ചുറ്റുപാടുകളിലെ ശബ്ദകോലാഹലം കുറയ്ക്കുന്നതിനുള്ള സംവിധാനവും ഫോണിലുണ്ട്. മുന്നിലെയും പുറകിലെയും ക്യാമറയില്‍ ഇതിനാവശ്യമായ ഐ.എസ്.പി. ബ്ലോക്ക് സംവിധാനമുണ്ട്.

ഗ്യാലക്‌സി എ.ഐ. എഡിറ്റിങ് ടൂള്‍സ് എഡിറ്റിങ് എളുപ്പമാക്കുന്നു. എഡിറ്റ് സജഷന്‍ സൗകര്യവുമുണ്ട്. ഗ്യാലക്‌സി എ.ഐ.് ഓരോ ഫോട്ടോയ്ക്കും യോജിക്കുന്ന എഡിറ്റിങ് നിര്‍ദേശിക്കും. ജനറേറ്റീവ് എഡിറ്റ സൗകര്യം ഉപയോഗിച്ച് ഓരോ ഫോട്ടോയ്ക്കും യോജിക്കുന്ന പശ്ചാത്തലം തിരഞ്ഞെടുക്കാം. ഓരോ തവണയും ജനറേറ്റീവ് എ.ഐ. സൗകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ ചിത്രങ്ങളില്‍ വാട്ടര്‍മാര്‍ക്കും ലഭിക്കും.

ചിത്രങ്ങള്‍ അല്‍പ്പം സ്റ്റൈലിഷ് ആക്കാന്‍ ഇന്‍സ്റ്റന്റ് സ്‌ളോ മോ പോലുള്ള സംവിധാനങ്ങളുമുണ്ട്. ആക്ഷന്‍ പാക്ക്ഡ് മൂവ്‌മെന്റ്‌സ് എല്ലാം ഇതുവഴി പകര്‍ത്താനാകും.

ഇന്റലിജന്റ് പിന്നെ പവര്‍ഫുള്‍

ഗ്യാലക്‌സി എസ്24 അള്‍ട്രയിലെ സ്‌നാപ് ഡ്രാഗണ്‍ 8 ജെന്‍ 3 മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിതബുദ്ധി) പ്രൊസസിങ് മികച്ചതാക്കുന്നത്. പെര്‍ഫോമന്‍സ് പവര്‍ വര്‍ധിപ്പിക്കുന്നതിനുള്ള ആധുനികസംവിധാനവും ഫോണിലുണ്ട്. സൂപ്പര്‍ ഷാഡോ, റിഫ്‌ളക്ഷന്‍ എഫക്ട് ഓരോ വിഷ്വല്‍സിന്റെയും മികവ് വര്‍ധിപ്പിക്കുന്നു. ഏറ്റവും

ഗ്യാലക്‌സി എസ് 24 അള്‍ട്രയിലെ കോണിങ് ഗൊറില്ല ആര്‍മര്‍ ഈട് വര്‍ധിപ്പിക്കുന്നു. ഗ്യാലക്‌സി എസ് 24 പ്ലസിന്റേത് 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഗ്യാലക്‌സി എസ് 24 ന്റെ ഡിസ്‌പ്ലേ 6.2 ഇഞ്ചാണ്. ഗ്യാലക്‌സി എസ് 24 അള്‍ട്രായിലേക്ക് എത്തുമ്പോള്‍ ഡിസ്‌പ്ലേ 6.8 ഇഞ്ച് ആകുന്നു.

ഗ്യാലക്‌സി ഫോണുകളില്‍ ഏറ്റവും ബ്രൈറ്റസ്റ്റ് എന്ന വിശേഷണവും ഗ്യാലക്‌സി എസ് 24 നുണ്ട്. ഗ്യാലക്‌സി എസ് 24 അള്‍ട്രയുടെ മറ്റൊരു പ്രത്യേകതകളിലൊന്ന് അതിന്റെ ടൈറ്റാനിയം ഫ്രെയിമാണ്. ഫോണിന്റെ ഈട് ഇതുവഴി വര്‍ധിക്കുന്നു. കാഴ്ചയില്‍ ഏറെ ആകര്‍ഷകമായ രീതിയിലാണ് ഗ്യാലക്‌സി എസ് 24 സീരീസിന്റെ രൂപകല്‍പ്പന.

മികച്ച സുരക്ഷയും സ്വകാര്യതയും

ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നയമാണ് ഗ്യാലക്‌സി എസ് 24 സ്വീകരിച്ചിരിക്കുന്നത്. ഗ്യാലക്‌സി എസ് 24 നെ കൂടുതല്‍ സുരക്ഷിതമാക്കുന്നത് സാംസങ് നോക്‌സ് എന്ന സംവിധാനമാണ്. സ്വകാര്യ വിവരങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടും. എന്‍ഡ് ടു എന്‍ഡ് ഹാര്‍ഡ് വെയര്‍ സുരക്ഷ, സുരക്ഷാവീഴ്ചകള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനുള്ള സൗകര്യം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. അഡ്വാന്‍സ് ഇന്റലിജന്‍സ് സംവിധാനം വഴി ഓരോരുത്തര്‍ക്കും സ്വന്തം താത്പര്യത്തിനനുസരിച്ച് എ.ഐ. ഫീച്ചേഴ്‌സിന്റെ ഉപയോഗം പരിമിതപ്പെടുത്താനാകും. നോക്‌സ് വോള്‍ട്ട്, സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി ഡാഷ് ബോര്‍ഡ്, ഓട്ടോ ബ്ലോക്കര്‍, സെക്യൂര്‍ വൈ ഫൈ, പ്രൈവറ്റ് ഷെയര്‍ എന്നിങ്ങനെയുള്ള നൂതന സുരക്ഷാസവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഏറെക്കാലം നീണ്ടുനില്‍ക്കുന്ന പ്രൊഡക്ട് ലൈഫ് സൈക്കിളാണ് കമ്പനിയുടെ വാഗ്ദാനങ്ങളിലൊന്ന്. ഏഴുവര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും ഓപ്പറേറ്റിങ് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റും ഇതില്‍ ഉള്‍പ്പെടുന്നു. പുനര്‍നവീകരിച്ച (റീ സൈക്കിള്‍ഡ്) സ്റ്റീലും തെര്‍മോപ്ലാസ്റ്റിക്് പോളിയുറാതീനുമെല്ലാം ഗ്യാലക്‌സി എസ് 24 ന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

മോഡൽ

റാം സ്റ്റോറേജ്

നിറം

വില (രൂപ)

ഗ്യാലക്‌സി എസ് 24

8 ജിബി 256ജിബി

ആംബര്‍ യെല്ലോ, കൊബാള്‍ട്ട് വയലറ്റ്, ഒനിക്‌സ് ബ്ലാക്ക്

79,999

8 ജിബി 512ജിബി

89,999

ഗ്യാലക്‌സി എസ് 24 പ്ലസ്

12 ജിബി256 ജിബി

കൊബാള്‍ട്ട് വയലറ്റ്, ഒനിക്‌സ് ബ്ലാക്ക്

99,999

12ജിബി 512 ജിബി

109,999

ഗ്യാലക്‌സി എസ് 24 അള്‍ട്രാ

12 ജിബി256 ജിബി

ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ

129,999

12ജിബി 512 ജിബി

139,999

12ജിബി 1ടിബി

159,999

സാംസങ്ങിന്റെ വെബ്‌സൈറ്റിലൂടെ ഗ്യാലക്‌സി എസ് 24 അള്‍ട്ര വാങ്ങുന്നവര്‍ക്ക് (samsung.com) മൂന്ന് പ്രത്യേക നിറങ്ങളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കുന്നതിന് കൂടി അവസരമുണ്ട്. ടൈറ്റാനിയം ബ്ലൂ, ടൈറ്റാനിയം ഗ്രീന്‍, ടൈറ്റാനിയം ഓറഞ്ച് എന്നിവയാണ് ഈ നിറങ്ങള്‍. ഗ്യാലക്‌സി എസ് 24, എസ് 24 പ്ലസ് എന്നിവ വെബ്‌സൈറ്റിലൂടെ വാങ്ങുന്നവര്‍ക്കായി രണ്ട് പ്രത്യേക നിറങ്ങള്‍ കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സഫയര്‍ ബ്ലൂ, ജെയ്ഡ് ഗ്രീന്‍.

പ്രീ ബുക്ക് ഓഫര്‍

ഗ്യാലക്‌സി എസ് 24 അള്‍ട്ര, ഗ്യാലക്‌സി എസ് 24 പ്ലസ് എന്നിവ പ്രീ ബുക്കിങ് നടത്തുന്നവര്‍ക്ക് 22000 രൂപയുടെ ആകര്‍ഷകമായ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്യാലക്‌സി എസ് 24 പ്രീബുക്കിങ് ചെയ്യുമ്പോള്‍ 15000 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

ഗ്യാലക്‌സി എസ് 24 അള്‍ട്ര

ഗ്യാലക്‌സി എസ് 24 പ്ലസ്- 22000 രൂപയുടെ ആനുകൂല്യങ്ങള്‍ (12000 രൂപയുടെ അപ്‌ഗ്രേഡ് ബോണസ് , 10,000 രൂപയുടെ സ്റ്റോറേജ് അപ്‌ഗ്രേഡ്)- 256ജിബി പ്രീബുക്ക് ചെയ്യുമ്പോള്‍ 512 ജിബി നേടാം. – 11 മാസം വരെ പലിശരഹിത ഇ.എം.ഐ. സൗകര്യവുമുണ്ട്. (സാംസങ് ഫിനാന്‍സ് പ്ലസ്)

ഗ്യാലക്‌സി എസ് 24- 15000 രൂപയുടെ അപ്‌ഗ്രേഡ് ബോണസ് ആനുകൂല്യങ്ങള്‍

11 മാസം വരെ പലിശരഹിത ഇ.എം.ഐ. സൗകര്യവുമുണ്ട്. (സാംസങ് ഫിനാന്‍സ് പ്ലസ്)

Spread the love

Leave a Reply

Your email address will not be published. Required fields are marked *