ജര്‍മ്മനി സ്വവര്‍ഗ വിവാഹങ്ങളെ അംഗീകരിച്ചു


സ്വവര്‍ഗ വിവാഹങ്ങളെ ജര്‍മ്മനി നിയമപരമായി അംഗീകരിച്ചു. ഇത്തരം വിവാഹങ്ങള്‍ നിയമപരമെന്ന് പ്രഖ്യാപിക്കുന്ന 23ാമത് രാജ്യമാണ് ജര്‍മ്മനി.


സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന നിയമം ജര്‍മ്മനി പാസാക്കി. ഇത് ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ അംഗീകരിച്ചു. നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍, ബ്രിട്ടന്‍, അയര്‍ലന്‍ഡ് തുടങ്ങി 13 യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനകം ഇത്തരം നിയമം പാസാക്കിയിരുന്നു.


393 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. 226 പേര്‍ എതിര്‍ത്തു.സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനും പുതിയ നിയമം അംഗീകാരം നല്‍കുന്നു.



Sharing is Caring