മെസ്സിയുടെ സ്വന്തം അന്റോണെല്ല

ഫുട്ബോൾ രാജകുമാരൻ മെസ്സി ഒടുവിൽ തന്റെ ബാല്യകാല സഖിയെ ജീവിത പങ്കാളിയാക്കി. മെസ്സിയുടേയും കാമുകി അന്റോണെല്ല റോകുസോയുടേയും വർഷങ്ങൾ നീണ്ട പ്രണയം വിവാഹത്തിൽ കലാശിച്ചു. വെള്ളിയാഴ്ച റൊസാരിയോ നഗരത്തിലെ ഒരു ലക്ഷ്വറി ഹോട്ടലിൽ വച്ചാണ് ഇവരുടെ മിന്നുകെട്ട് നടന്നത്.

അടുത്ത സുഹൃത്തുക്കളടക്കം 250 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. ബാഴ്സലോണ ടീമിലെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരായ നെയ്‌മർ, ലൂയിസ് സുവാരസ്, ജെറാഡ് പിക്കോ എന്നിവർ വിവാഹത്തിന് എത്തിയിരുന്നു. 150 ജേർണലിസ്റ്റുകളാണ് ഇരുവരുടേയും വിവാഹം റിപ്പോർട്ട് ചെയ്യാൻ എത്തിയത്. കനത്ത സുരക്ഷാ വലയങ്ങളിലായിരുന്നു ഹോട്ടലും പരിസര പ്രദേശങ്ങളും.

വെള്ള വസ്ത്രത്തിൽ വിവാഹത്തിന് എത്തിയ അന്റോണല്ല തികച്ചും രാജകീയ മികവിലായിരുന്നു. മെസിയും ആകർഷകമായ നീല സ്യൂട്ടാണ് അണിഞ്ഞിരുന്നത്. ബാല്യത്തിലെ ആരംഭിച്ച ഇവരുടെ ഈ മധുര പ്രണയം വിവാഹത്തിൽ എത്തിയതിൽ അതീവ സന്തോഷമുണ്ടെന്ന് മെസ്സിയുടെ സുഹൃത്തുക്കൾ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *