ഫുട്‌ബോളിനോടും ഭക്ഷണത്തോടും ഏറെ ഇഷ്ടമുള്ളയാൾ;മാമുക്കോയയെ കുറിച്ച് സായ്കുമാര്‍


ഫുട്‌ബോളിനോടും ഭക്ഷണത്തോടും ഏറെ ഇഷ്ടമുള്ളയാളായിരുന്നു മാമുക്കോയ എന്ന് സായ്കുമാര്‍. ഒരു ജില്ല മുഴുവന്‍ അദ്ദേഹത്തിന് കൂട്ടുകാരായി ഉണ്ടായിരുന്നു. കോഴിക്കോട് അദ്ദേഹവുമായി ബന്ധമില്ലാത്തവര്‍ തന്നെ ഇല്ല. വലിയ നടനെന്നതിനപ്പുറം വെറും സാധാരണ മനുഷ്യനായി ജീവിച്ച വ്യക്തിയാണ് മാമുക്കോയ എന്നും സായ്കുമാര്‍ പറഞ്ഞു.


ഭക്ഷണം ഇഷ്ടമെന്ന പോലെ തന്നെ പാചകത്തിലും അദ്ദേഹം മിടുക്കനായിരുന്നു. പലപ്പോഴും രുചികരമായ വിഭവങ്ങള്‍ ലൊക്കേഷനിലേക്ക് ഉണ്ടാക്കിക്കൊണ്ടുവരുമായിരുന്നു. താരജാഡകളില്ലാതെ ലുങ്കിയും ഷര്‍ട്ടുമിട്ട് റോഡിലേക്കിറങ്ങും. അഭിനയത്തിന് പുറമേ നിരവധി കാര്യങ്ങളെ കുറിച്ച് അറിവുള്ള നടനായിരുന്നു മാമുക്കോയ എന്നും സായ്കുമാര്‍ പ്രതികരിച്ചു.




Sharing is Caring