സത്യം പറയുക എന്നത് എന്റെ ദൗത്യമാണ്. കാരണം ഞാനൊരു മാധ്യമപ്രവര്‍ത്തകയാണ്. മാധ്യമപ്രവര്ത്തകയായതുകൊണ്ടാണ് താന്‍ വാര്‍ത്ത ചെയ്യുന്നതെന്നും ഫെയ്സ്ബുക്കില്‍ രോഹിണി സിങ് കുറിച്ചു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയുടെ അഭൂതപൂര്‍വമായ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതില്‍ മകനായ ജയ് ഷാ മാധ്യമസ്ഥാപനത്തിനെതിരേയും മാധ്യമപ്രവര്‍ത്തകയ്ക്കെതിരേയും മാനനഷ്ടത്തിന് കേസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് രോഹിണി സിങ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.
ഡി.എല്‍.എഫുമായി റോബര്‍ട്ട് വദ്റയ്ക്കുള്ള ഇടപാടുകളെ കുറിച്ച് താന്‍ 2011ല്‍ റിപ്പോര്‍ട്ട് നല്കിയപ്പോള് ഇന്നുണ്ടായതുപോലുള്ള മോശം പ്രതികരണം അന്നുണ്ടായിട്ടില്ലെന്നും രോഹിണി സിങ് കുറിച്ചു.
ആരോ എവിടെയോ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നതെന്തോ അതാണ് വാര്‍ത്ത എന്നത് പ്രശസ്തമായ നിര്‍വചനമാണ്. മറ്റെല്ലാം പരസ്യങ്ങളാണ്. തനിക്ക് ചുറ്റും ഇന്ന് നടക്കുന്ന മാധ്യമപ്രവര്‍ത്തനം ചെയ്യുന്നതിനേക്കാള്‍ താല്‍പ്പര്യം ഈ മേഖല ഉപേക്ഷിക്കുയാണെന്നും രോഹിണി സിങ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.