ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 2 പേര്‍ മരിച്ചു. അഞ്ചു പൊലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യു ഏര്‍പ്പെടുത്തി.
ഗുരുദ്വാരയ്ക്ക് സമീപത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ രണ്ടു വിഭാഗങ്ങളായി ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലില്‍ നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. നിരവധി കടകമ്പോളങ്ങള്‍ തല്ലിത്തകര്‍ത്തു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പന്ത്രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജില്ലാ ഭരണകൂടം കര്‍ഫ്യു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പൊലീസ് സംഘം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
