#ResignModi പോസ്റ്റുകള്‍ നീക്കാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം

ജനകീയ പ്രതിഷേധങ്ങൾക്ക് തടയിടാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് ഹാഷ് ടാ​ഗ് വിലക്കാൻ കാരണമെന്ന വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് സർക്കാർ തള്ളുകയും ചെയ്തു. ഫേസ്ബുക്കിന് ഇത്തരത്തിലുള്ള യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കോവി‌ഡ് പ്രതിസന്ധി അതീവ രൂക്ഷമാവുകയും ഓക്സിജൻ ക്ഷാമം പലയിടത്തും രോ​ഗികളുടെ മരണത്തിന് കാരണമാവുകയും ചെയ്ത് പശ്ചാതലത്തിലാണ്, സർക്കാർ പരാജയം തുറന്ന് കാട്ടിയുള്ള ‘റിസൈൻ മോദി’ ഹാഷ് ടാ​ഗുകൾ പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിൽ ട്രേൻഡിങ്ങായതിന് പിന്നാലെ പോസ്റ്റുകളും ട്വീറ്റുകളും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് #ResignModi ഹാഷ്ടാ​ഗുകൾ വിലക്കികൊണ്ടുള്ള ഫേസ്ബുക്കിന്റെ ഇടപെടൽ. തങ്ങളുടെ സമൂഹമാനദണ്ഡ പ്രകാരം അനുചിതമായതിനാൽ ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകൾ താൽക്കാലികമായി നീക്കുന്നുവെന്നാണ് ബ്ലോക്ക് ചെയ്തതിന് കാരണമായി ഫേസ്ബുക്ക് പറഞ്ഞത്. Read Also ഓക്‌സിജൻ ക്ഷാമം; കോടതികളില്‍ കണക്കിന് അടിവാങ്ങി കൂടി കേന്ദ്ര സര്‍ക്കാര്‍ എന്നാൽ ഇതിനെതിരെ പ്രതിഷേധം വ്യാപകമാവുകയതോടെ ഫേസ്ബുക്ക് വിലക്ക് പിൻവലിക്കുകയായിരുന്നു. വിലക്ക് അബദ്ധത്തിൽ സംഭവിച്ചതാണെന്നും പ്രശ്നം പരിഹരിച്ചതായും ഫേസ്ബുക്ക് അറിയിച്ചു. സംഭവത്തിൽ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സർക്കാരും വ്യക്തമാക്കി. ഫേസ്ബുക്കിന് സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് നിർദേശമൊന്നും പോയിട്ടില്ല. മഹാമാരി കാലത്ത് ജനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്നും സർക്കാർ പറഞ്ഞു. നേരത്തെ കോവി‍ഡ് സംബന്ധമായ അൻപതോളം പോസ്റ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് സർക്കാർ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *