‘ഇരുവഞ്ഞിപ്പുഴ അറബിക്കടലില്‍ ചേരുമെങ്കില്‍ നമ്മള്‍ ബീഫ് തിന്നും’: രശ്മി ആര്‍.നായര്‍


കേന്ദ്രസര്‍ക്കാരിന്‍റെ കന്നുകാലി കശാപ്പ് നിരോധനം സമൂഹ മാധ്യമങ്ങളില്‍ തിളച്ചു മറിയുകയാണ്. മുന്‍പും സംഘപരിവാറിന്‍റെ നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുള്ള രശ്മി ആര്‍. നായരും ബീഫ് വിവാദത്തില്‍ ശക്തമായി തന്നെ രംഗത്തുണ്ട്.


‘ഇരുവഞ്ഞിപുഴ അറബിക്കടലില്‍ ചേരുമെങ്കില്‍ നമ്മള് ബീഫ് തിന്നും, അതിനി എത്ര കടവത്ത് നരേന്ദ്രമോഡി കാവി കോണകം കുത്തി നിര്‍ത്തിയാലും അതുംകൂടി ഒലിച്ചങ്ങു പോകും.’ എന്നാണ് കന്നുകാലി കശാപ്പ് നിരോധനത്തിന് പിന്നാലെ രശ്മി തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.


കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിയുള്ള രശ്മിയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.



Sharing is Caring