ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മാധ്യമങ്ങളില്‍ വീണ്ടും ഇടം നേടുന്നു. മുഖ്യമന്ത്രിയെ കാണാന്‍ എത്തുന്ന ദളിതര്‍ക്ക് കുളിക്കാന്‍ സോപ്പും ദേഹത്തു പുരട്ടാന്‍ സഗന്ധവസ്തുക്കളും നല്‍കിയാണ് ഇത്തവണ അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത്.
ഇപ്പോഴും തൊട്ടുകൂട്ടായ്മ എന്ന ദുരിതം അനുഭവിക്കുന്ന വിഭാഗമായ മുഷാറുകള്‍ക്കാണ് ഇത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടി വന്നത്. തങ്ങള്‍ക്ക് മണമുള്ള സോപ്പും പെര്‍ഫ്യൂമുകളും തന്നെന്നും മുഖ്യമന്ത്രിയെ കാണുന്നതിനുമുന്പ് ഇവ ഉപയോഗിക്കണമെന്നും തങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്ന് ഒരു മുഷാര്‍ നിവാസി ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തുകയും ചെയതു.

പലപ്പോഴും പല നിബന്ധനകളും കര്‍ശനമായിട്ടുതന്നെയാണ് ജില്ലാ അധികൃതര്‍ തങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു. യോഗിയുടെ വരവോടെ ഒറ്റദിവസംകൊണ്ടാണ് വഴിവിളക്കുകള്‍ പോലും വന്നതും റോഡുകള്‍ നന്നായതെന്നും ഇവര്‍ പറയുന്നു. വോട്ടവകാശമുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ വഴിവിളക്കുകള്‍ പോലും തെളിയണമെങ്കില്‍ യോഗി എത്തണമെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.













