നിവിൻ പോളിക്ക് പെൺകുഞ്ഞ് പിറന്നു


നിവിൻ പോളിക്കും ഭാര്യ റിന്നയ്ക്കും പെൺകുഞ്ഞ്.ഇരുവരുടേയും രണ്ടാമത്തെ കുട്ടിയാണിത്.ഫേസ്ബുക്കിലൂടെ നിവിൻ തന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്.”ഇറ്റ്സ് എ ഗേൾ”എന്നെ‍ഴുതിയൊരു ചിത്രമാണ് നിവിൻ ഫേസ്ബുക്കിലിട്ടിരിക്കുന്നത്.2010 ആഗസ്റ്റ് 28നാണ് നിവിനും റിന്നയും വിവാഹിതരാകുന്നത്.ഒരുമിച്ച് പഠിച്ച ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്.




Sharing is Caring