കൊല്ലത്തെ രേഷ്മയുടെ കഥ സിനിമയാകുന്നു

അഞ്ജാത ഫേസ്ബുക്ക് കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കൊല്ലം സ്വദേശി രേഷ്മയുടെ കഥ സിനിമയാകുന്നു. വണ്‍ഡേ മിറര്‍ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് കൈമള്‍ ചിത്രത്തിന് തിരക്കഥയെഴുതുന്നു. ഒക്ടോബര്‍ ആദ്യ വാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളുമൊക്കെ വിഷയമാകുന്ന ചിത്രം ഒരു ഫാമിലി സസ്പെന്‍സ് ത്രില്ലെര്‍ ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ടു ഭാഷകളില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *