അർജുൻ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസിൽ

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പം ഹാജരായ അമലയുടെ മൊഴി അല്‍പ്പസമയത്തിനകം എടുക്കും. ആയങ്കിയുടെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച്‌ ചോദിച്ചറിയാണ് അമലയെ വിളിപ്പിച്ചിരിക്കുന്നത്.കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെ വീട്ടിലും ടിപി കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് കസറ്റഡിയില്‍ എടുത്ത ലാപ്ടോപ് അടക്കമുള്ള വസ്തുക്കള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *