ബൂസ്​റ്റര്‍ ഡോസ്​ അനിവാര്യമാണെന്ന് ഗവേഷകർ

ദോഹ: കോവിഡ് വാക്സിന്‍ രണ്ടാം ഡോസ്​ സ്വീകരിച്ച്‌ ഏതാനും മാസം കഴിയു​േ​മ്ബാള്‍ വാക്സി​െന്‍റ പ്രതിരോധശേഷി കുറയുമെന്നും അതിനാല്‍ തന്നെ ആഗോളതലത്തില്‍ ബൂസ്​റ്റര്‍ ഡോസ്​ അനിവാര്യമാണെന്നും ഖത്തര്‍ ഫൗണ്ടേഷനില്‍നിന്നുള്ള ഗവേഷകര്‍.

വാക്സിന്‍ പ്രതിരോധശേഷി കുറഞ്ഞതിനാല്‍ ഇതുവരെ ആശുപത്രി കേസുകളോ മരണമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍, അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ബൂസ്​റ്റര്‍ ഡോസ്​ നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്തിയപ്പോള്‍, അറബ് മേഖലയില്‍നിന്നുള്ള അധിക രാജ്യങ്ങളും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം പുറത്തുവിട്ടിട്ടില്ല. രണ്ടാം ഡോസ്​ വാക്സിന്‍ സ്വീകരിച്ച്‌ മാസങ്ങള്‍ കഴിയുന്നതോടെ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായ പഠനങ്ങള്‍ മുന്നിലുണ്ട്​. എട്ടു മാസത്തിനുശേഷമുള്ള ബൂസ്​റ്റര്‍ ഡോസ്​ കൂടുതല്‍ പ്രതിരോധശേഷി നല്‍കും – വെയില്‍കോര്‍ണെല്‍ മെഡിസിന്‍ പോപുലേഷന്‍ ഹെല്‍ത്ത് സയന്‍സ്​ വിഭാഗം പ്രഫസര്‍ ഡോ. ലൈഥ് അബു റദ്ദാദ് പറയുന്നു.

വാക്സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ക്ക് വാക്സിന്‍ ഉറപ്പുവരുത്തണമെന്നും അതോടൊപ്പം രണ്ട് ഡോസ്​ കഴിഞ്ഞവര്‍ക്ക് നിശ്ചിത മാസങ്ങള്‍ക്ക് ശേഷം ബൂസ്​റ്റര്‍ ഡോസ്​ നല്‍കണമെന്നും വ്യക്തമാക്കിയ ഡോ. ലൈഥ് അബു റദ്ദാദ്, കോവിഡിന് മുമ്ബുള്ള ജീവിതരീതിയിലേക്ക് മടങ്ങുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചു.

രണ്ട് തരം വാക്സിനുകള്‍ മിശ്രണം ചെയ്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഫലംനല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിലേക്ക് നയിക്കുന്നതിനാവശ്യമായ ക്ലിനിക്കല്‍ തെളിവുകള്‍ നമ്മുടെ പക്കലില്ലെന്നും ഡോ. അബു റദ്ദാദ് ചൂണ്ടിക്കാട്ടി. നേരത്തെ സ്വീകരിച്ച വാക്സിന്‍ തന്നെയാണ് ബൂസ്​റ്റര്‍ ഡോസിലും സ്വീകരിക്കേണ്ടതെന്നും എന്നാല്‍, ക്ലിനിക്കല്‍ തെളിവുകള്‍ അനുകൂലമാകുകയാണെങ്കില്‍ വ്യത്യസ്​ത വാക്സിനുകള്‍ സ്വീകരിക്കുകയുമാകാമെന്നും അദ്ദേഹം വിശദീകരിച്ചു.

ലബനാന്‍, ജോര്‍ഡന്‍, കുവൈത്ത്, തുനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വാക്സിന്‍ സ്വീകരിച്ചവരുടെ ശരാശരി 28 ശതമാനമാണെന്നും വാക്സിന്‍ ബൂസ്​റ്റര്‍ ഡോസ്​ നല്‍കുന്നതോടൊപ്പം കൂടുതല്‍ വാക്സിന്‍ ഉല്‍പാദിപ്പിക്കണമെന്നും അത് വിതരണം ചെയ്യുന്നതിനാവശ്യമായ അടിസ്​ഥാനസൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.അമേരിക്ക തങ്ങളുടെ പൗരന്മാര്‍ക്ക് ബൂസ്​റ്റര്‍ ഡോസ്​ നല്‍കുന്നതോടൊപ്പം ലോകത്തുടനീളം നൂറു കോടി ഡോസ്​ വാക്സിന്‍ നല്‍കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇത് മറ്റു രാജ്യങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *