ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന് തുടക്കമിട്ട് പ്രധാനമന്ത്രി

ഇന്ത്യയിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ വികാസം ലക്ഷ്യമിട്ടു കൊണ്ടുള്ള സ്വകാര്യ കമ്പനികളുടെ കൂട്ടായ്മയായ ഇന്ത്യൻ സ്പേസ് അസോസിയേഷന് (ഐഎസ്പിഎ) തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൺ വെബ്, ഭാരതി എയർടെൽ, മാപ്പ്മൈ ഇന്ത്യ, വാൽചന്ദ്നഗർ ഇൻഡസ്ട്രീസ്, ആനന്ദ് ടെക്നോളി പോലുള്ള കമ്പനികൾ അസോസിയേഷനിൽ പങ്കാളികളാവും.

ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ ഐഎസ്പിഎ, ഐഎസ്ആർഓയുമായി സഹകരിച്ച് പ്രവർത്തിക്കും. ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഇന്ത്യൻ സ്പേസ് അസോസിയേഷന് തുടക്കമിട്ടത്.

ബഹിരാകാശ ഗവേഷണ വ്യവസായരംഗത്ത് സ്വകാര്യ മേഖലയ്ക്ക് വേണ്ട സഹായങ്ങൾ സർക്കാർ നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഐഎസ്ആർഓയുടെ സൗകര്യങ്ങളും സ്വകാര്യമേഖലയ്ക്ക് പ്രയോജനപ്പെടുത്താൻ തുടന്നുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്ടിക് പോലുള്ള സ്വകാര്യ ബഹിരാകാശ കമ്പനികൾക്ക് അവസരം ഒരുങ്ങിയത് പോലെ ഇന്ത്യയിലും ബഹിരാകാശ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് സ്വകാര്യ കമ്പനികൾക്കും നിക്ഷേപകർക്കും അവസരം ഒരുക്കാനാണ് സർക്കാർ ശ്രമം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *