രാജ്യത്ത് പാചക വാതക വിലയില്‍ കുറവ്; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 115.50 രൂപ


രാജ്യത്ത് പാചക വാതകത്തിന്റെ വില കുറച്ച് കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിലാണ് കുറവ് വരുത്തിയത്.19 കിലോഗ്രാമിന്റെ സിലിണ്ടറിന് 115.50 രൂപ കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറിന് 1744 രൂപയാണ് ഡല്‍ഹിയിലെ വില.


നേരത്തെ ഇത് 1859.50 രൂപയായിരുന്നു. കഴിഞ്ഞ മാസവും വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചിരുന്നു. അന്ന് 25.50 രൂപയാണ് കുറച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്നാണ് രാജ്യത്തെ എണ്ണ കമ്പനികള്‍ വില കുറച്ചിരിക്കുന്നത്.




Sharing is Caring