ലഹരി വിമുക്തരാവുക;കവിത ആൽബം ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു

കോഴിക്കോട്: അനു നസീർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ടി പിസി വളയന്നൂർ രചന, സംഗീതം, ആലാപനം,സംവിധാനം നിർവഹിച്ച്, നസീറലി കുഴിക്കാടൻ നിർമ്മിച്ച ലഹരി വിമുക്ത രാവുക എന്ന കവിത ആൽബം വളയന്നൂർ, ചെട്ടിക്കടവ് ,മഞ്ഞൊടി,പരിസരത്തുള്ള ലൊക്കേഷനുകളിൽ വെച്ച് ചിത്രീകരണം പൂർത്തിയായി.

വളയന്നൂർ ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും,അദ്ധ്യാപകരും, പി.ടി.എ കമ്മറ്റിയും, മാവൂർ പോലീസ് കോൺസ്റ്റബ്ൾസും,പരിസരവാസികളും ചിത്രീകരണത്തിൽ പങ്കാളികളായി.

ടി.എം.ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ആൽബത്തിൻ്റെ പ്രൊജക്ട് ഡിസൈനർ സുരേന്ദ്രൻ കോഴിക്കോടും,പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷമീർ പെരുമണ്ണയും , പ്രൊഡക്ഷൻ മാനേജർ അലക്സ് ജോസഫ് ചിറ്റടിയും,
പി.ആർ.ഒ ബി.സുനിൽ കുമാറുമാണ്.

നവംബർ 4ന് ദൃശ്യകേളി 24 മീഡിയയുടെ യൂടൂബ് ചാനലിലൂടെ മാവൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ.മഹേഷ് കുമാർ,ലഹരി വിരുദ്ധ പ്രതികരണങ്ങളുടെ കവിത ആൽബം വളയന്നൂർ ജി.എൽ.പി സ്കൂൾ കുട്ടികൾ മുമ്പാകെ ആദ്യ പ്രദർശനം ഉദ്ഘാടനം ചെയ്ത്, റിലീസ് ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *