പ്രിയ വര്‍ഗീസിന്റെ നിയമനം:ഹരജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ


കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹരജിയില്‍ വാദം കേള്‍ക്കുക.


യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രിയ വര്‍ഗീസിനെ നിയമിച്ചതെന്ന് കണ്ണൂര്‍ സര്‍വകലാശാല സത്യവാങ്മൂലം നല്‍കിയിരുന്നു. യു.ജി.സി മാര്‍ഗനിര്‍ദേശ പ്രകാരം അസോസിയേറ്റ് പ്രഫസറാകാന്‍ മതിയായ യോഗ്യതയുള്ളയാളാണ് താനെന്ന് പ്രിയ വര്‍ഗീസും കോടതിയെ അറിയിച്ചിട്ടുണ്ട്.




Sharing is Caring