റെഡ് വെല്‍വെറ്റ് കേക്ക് തയാറാക്കാം

ആവശ്യമായ ചേരുവകള്‍ :

1. മൈദ – 1 ½ കപ്പ്
2.കൊക്കോ പൗഡര്‍ – 1 ടേബിള്‍സ്പൂണ്‍

3.ബേക്കിംഗ് പൗഡര്‍ – 1 സ്പൂണ്‍
4.ബേക്കിംഗ് സോഡ – ½ സ്പൂണ്‍

5.ഉപ്പ് – ഒരു നുള്ള്
6. സണ്‍ഫ്ലവര്‍ ഓയില്‍ – ¾ cup

7. പഞ്ചസാര – 1 കപ്പ്

8. മുട്ട – 3
9. വാനില എസന്‍സ് – 1 സ്പൂണ്‍

10. ബട്ടര്‍ മില്‍ക്ക് – ½ കപ്പ്

11. റെഡ് കളര്‍ – 2 സ്പൂണ്‍

12. കണ്ടന്‍സ്ഡ് മില്‍ക്ക് (ആവശ്യമെങ്കില്‍) -1 സ്പൂണ്‍

ഫ്രോസ്റ്റിങ് :

വിപ്പിങ് ക്രീം – 3കപ്പ്

ചീസ് – 1 കപ്പ്

പഞ്ചസാര പൊടിച്ചത് – 2 കപ്പ്

തയാറാക്കുന്ന വിധം

(പ്രീഹീറ്റ് അവ്ന്‍ 180 ഡിഗ്രിയില്‍ 20 മിനിറ്റ്)
1 . പാല്‍ : ½ കപ്പ്
2 . സ്വര്‍ക്ക(വിനാഗിരി) അല്ലെങ്കില്‍ ലെമണ്‍ ജ്യൂസ് : 1 ടേബിള്‍സ്പൂണ്‍. നാരങ്ങ നീരും പാലും നല്ലത് പോലെ യോജിപ്പിച്ച്‌ 10 മിനിറ്റു വെയ്ക്കുക.

1 . 1 -5 ചേരുവകള്‍ നല്ലത് പോലെ അരിച്ചെടുക്കുക.
2 . എണ്ണ, പഞ്ചസാര, മുട്ട, വനിലഎസന്‍സ്‌, കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്തു നന്നായി ബീറ്റ് ചെയ്യുക.
3 . ഇതിലേക്കു അരിച്ചു വെച്ച പൊടികളും ബട്ടര്‍ മില്‍ക്കും റെഡ് കളറും ചേര്‍ത്തു യോജിപ്പിച്ചാല്‍ കേക്കിനുള്ള മാവ് റെഡിയായി.

ഫ്രോസ്റ്റിങ് :

വിപ്പിങ് ക്രീം, ചീസ്, പഞ്ചസാര പൊടിച്ചതും ചേര്‍ത്തു നല്ലതു പോലെ ബീറ്റ് ചെയ്യുക. ക്രീം ആവുന്നത് വരെ ബീറ്റ് ചെയ്യണം. ഈ ക്രീം ഉപയോഗിച്ച്‌ കേക്ക് അലങ്കരിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *