റിയലിസ്റ്റിക്, ഫാമിലി എന്റര്‍ടെയ്‌നര്‍; ‘ഷെഫീക്കിന്റെ സന്തോഷം’ തിയേറ്ററുകളില്‍


ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച്‌ നായകനായി എത്തുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ തിയേറ്ററുകളില്‍. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഓരോ പ്രോമോകളും ഗാനങ്ങളും പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നവയിരുന്നു.
റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.


ഒരു ഗള്‍ഫ്ക്കാരന്‍ നാട്ടിലേക്ക് വരുന്നതിന്റെ പിന്നെ അവന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളും അവന്റെ പ്രണയവും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ അനൂപ് പന്തളമാണ് ‘ഷെഫീക്കിന്റെ സന്തോഷം’ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്.

‘ഷെഫീക്കിന്റെ സന്തോഷ’ത്തില്‍ തന്റെ അച്ഛന്‍ അഭിനയിക്കുന്നുവെന്ന് മുന്‍പ് ഉണ്ണി മുകുന്ദന്‍ അറിയിച്ചിരുന്നു. കൂടാതെ മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന്‍ പാവുമ്ബ, ബോബന്‍ സാമുവല്‍, അസിസ് നെടുമങ്ങാട്, ജോര്‍ഡി പൂഞ്ഞാര്‍, ഉണ്ണി നായര്‍, വിപിന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്.



Sharing is Caring