നഞ്ചിയമ്മയ്ക്ക് പുതിയ വീട് പണിത് നല്‍കി ഫിലോകാലിയ ഫൗണ്ടേഷന്‍


അടച്ചുറപ്പുള്ളൊരു വീടായ സന്തോഷം പങ്കുവച്ച്‌ ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ. നഞ്ചിയമ്മയ്ക്ക് സ്വപ്ന ഭവനം പണിത് നല്‍കിയിരിക്കുന്നത് ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് .നഞ്ചിയമ്മ ഇതുവരെ താമസിച്ചിരുന്നത് അട്ടപ്പാടിയിലെ നക്കുപതി ഊരില്‍ ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത വീട്ടിലാണ്.


നഞ്ചിയമ്മ പലപ്പോഴും വീട്ടില്‍ തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ സൂക്ഷിക്കാന്‍ പോലും ഇടമില്ലെന്ന് സങ്കടം പറഞ്ഞിരുന്നു.വീട് പണിയാന്‍ തയ്യാറായി വന്നത് അവാര്‍ഡുകള്‍ വീട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ട് ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ്. വീടിന്റെ തറക്കല്‍ മൂന്ന് മാസം മുന്‍പ് ഇടുകയും അതിവേഗം പണി പൂര്‍ത്തിയാക്കുകയും ചെയ്തു. പുതിയ വീട് പണിതിരിക്കുന്നത് നഞ്ചിയമ്മയുടെ പഴയ വീടിനടുത്താണ്.




Sharing is Caring