ഇത്തവണത്തെ ഓണം റിലീസിന് എത്തിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട സിനിമകളാണ് കിംഗ് ഓഫ് കൊത്തയും ആര്‍ഡിഎക്സും. ദുല്‍ഖര്‍ സല്‍മാൻ നായകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത് അഭിലാഷ് ജോഷിയാണ്.നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ എത്തിയ ആര്‍ഡിഎക്സില്‍ പ്രധാന വേഷത്തില്‍ എത്തിയത് യുവതാരങ്ങളായ ആന്റണി വര്‍ഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരാണ്.
മുൻവിധികളെ മാറ്റിമറിച്ച പ്രകടവുമായി ആര്‍ഡിഎക്സ് തിളങ്ങിയപ്പോള്‍, മികച്ച താരനിരയുമായി എത്തിയ കിംഗ് ഓഫ് കൊത്തയും ബോക്സ് ഓഫീസില്‍ കസറി.ഓഗസ്റ്റ് 24ന് തിയറ്ററില്‍ എത്തിയ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 34 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. റിലീസ് ചെയ്ത് 5 ദിവസം പിന്നിടുമ്ബോഴുള്ള കണക്കാണിത്. ഇന്നലെ മാത്രം 1.15കോടി ചിത്രം നേടിയെന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നത്.

ഓഗസ്റ്റ് 25ന് റിലീസ് ചെയ്ത ആര്‍ഡിഎക്സും തൊട്ടുപിന്നാലെ തന്നെ ഉണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തിലെ മൊത്തം കളക്ഷൻ 14 കോടിയിലധികവും ലോകമെമ്ബാടുമായി ഏകദേശം 24 കോടിയുമാണ് നേടിയിരിക്കുന്നത്. ചിത്രം 50 കോടി തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. നിലവിലെ കണക്ക് പ്രകാരം ബോക്സ് ഓഫീസ് കിംഗ് ദുല്‍ഖര്‍ ചിത്രം തന്നെയാണ്.













