അമ്മയോടൊപ്പം കുടുംബസമേതം ഓണം ആഘോഷിച്ച്‌ നടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും


അമ്മയോടൊപ്പം കുടുംബസമേതം ഓണം ആഘോഷിച്ച്‌ നടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും. മല്ലിക സുകുമാരനൊപ്പം പൃഥ്വിയും ഇന്ദ്രനും ഓണം ആഘോഷിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.പൂര്‍ണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോന്‍ മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.“നിര്‍ബന്ധിച്ച്‌ വിശ്രമമെടുക്കേണ്ടിവരുമ്ബോള്‍ ഇങ്ങനെ ചില ഗുണങ്ങളുണെന്ന് തോന്നുന്നു” എന്ന അടിക്കുറിപ്പിനൊപ്പമാണ് ഓണചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവച്ചത്.


ഓണക്കോടിയുടുത്തുള്ള താരകുടുംബത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കുറേ നാളുകള്‍ക്കുശേഷം എല്ലാവരെയും ഒന്നിച്ചുകണ്ടതിന്റെ സന്തോഷമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.




Sharing is Caring