പയ്യോളി റേപ്പ് കേസ് – എസ് ഐ ജി.എസ് അനിലിനെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടു

പോലീസ് സേനയ്ക്ക് കളങ്കം ഉണ്ടാക്കിയ പയ്യോളി റേപ്പ് കേസ് എസ്ഐ കുറ്റക്കാരനല്ല എന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു.
2019 ആഗസ്റ്റ് മാസം 27ന് പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവിനെതിരെ പരാതിയുമായി വന്ന പയ്യോളി സ്വദേശിനിയായ യുവതിയെ അന്നത്തെ പയ്യോളി എസ്ഐ ആയിരുന്ന ജി എസ് അനിൽ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കൊയിലാണ്ടി ഫാസ്ട്രാക്ക് ജഡ്ജ് ആണ് അനിലിനെ വെറുതെ വിട്ടത്.കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അദ്ദേഹത്തെ സർവീസിൽനിന്ന് പുറത്താക്കിയി രിക്കുകയായിരുന്നു.
യുവതിയെ നിരന്തരം പീഡിപ്പിച്ചു എന്നതിനാലായിരുന്നു അദ്ദേഹത്തിനെതിരെ കേസെടുത്തത്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന പരാതിക്കാരി വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള കേസിന്റെ കാര്യത്തിന് ആയിരുന്നു പയ്യോളി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നത്.പിന്നീട് ഇവർ സൗഹൃദത്തിലായി

ഉടൻ തന്നെ ഇദ്ദേഹത്തെ സർവീസിലേക്ക് തിരിച്ചെടുക്കും എന്നാണ് സൂചന

Spread the love

Leave a Reply

Your email address will not be published. Required fields are marked *