തിരൂരങ്ങാടി: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസ അധ്യാപകനെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. പന്താരങ്ങാടി മണ്ണാര്‍ക്കാട് അട്ടപ്പാടി ഒന്മല സ്വദേശി നെച്ചിയോടന്‍ സലീമിനെ(38)യാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ 16വരെ റിമാന്‍ഡ്‌ചെയ്തു. സലീം നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഒന്ന് വളാഞ്ചേരിയില്‍ നിന്നാണ്. ഇതില്‍ ഒരു ആണ്‍കുട്ടിയുണ്ട്. 2003ല്‍ കണ്ണമംഗലത്തുനിന്ന് മറ്റൊരു വിവാഹംകൂടി കഴിച്ചു. ഇതില്‍ നാല് കുട്ടികളുണ്ട്. മദ്രസ അധ്യാപകനായി പല സ്ഥലത്തും ജോലിചെയ്യുകയും തുടര്‍ന്ന് വിദേശത്ത് പോകുകയും ചെയ്തിരുന്നു. പിന്നീട് വടക്കെ മമ്പുറത്ത് താമസിച്ച് പന്താരങ്ങാടിയിലുള്ള മദ്രസയില്‍ ജോലി ചെയ്തുവരുമ്പോള്‍ പന്താരങ്ങാടിയിലുള്ള യുവതിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പ്രേരിപ്പിച്ച് കൂടെ കൂട്ടുകയായിരുന്നു. തുടര്‍ന്ന് മധുക്കരയില്‍വെച്ച് പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.
FLASHNEWS