ബിഹാറില്‍ രാജധാനി എക്‌സ്പ്രസ് പാളംതെറ്റി; നാല് മരണം

rajdhani-express-derails-near-chhapra-in-bihar-railway-suspects-sabotageപട്‌ന: ബിഹാറില്‍ രാജധാനി എക്‌സ്പ്രസ് പാളംതെറ്റി നാലുപേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയോടെ ഛപ്രയിലെ ഗോള്‍ഡന്‍ ഗഞ്ച് സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. ന്യൂഡല്‍ഹി ദീബ്രുഗഡ് രാജധാനി എക്‌സ്പ്രസ് ആണ് പാളം തെറ്റിയത്.


ട്രെയിനിന്റെ 12 കോച്ചുകള്‍ പാളം തെറ്റിയെന്ന് റെയില്‍വെ വക്താവ് അനില്‍ സക്‌സേന പറഞ്ഞു. ഡ്രൈവര്‍ അപായ സൂചന നല്‍കിയെങ്കിലും യാത്രക്കാര്‍ ഉറക്കത്തിലായതിനാല്‍ കേട്ടില്ല. ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും റെയില്‍വെ സഹായം പ്രഖ്യാപിച്ചു.