റൈസണ്‍ ജീവിക്കുന്നു ആറുപേരിലൂടെ;മാതാപിതാക്കള്‍ക്ക് വീടില്ല

കൊച്ചി: റോഡപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച റൈസണിന്റെ കൈ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ആറുപേര്‍ക്കു പുതുജീവന്‍ നല്‍കി. എന്നാല്‍, ഏക ആശ്രയമായ മകന്‍ നഷ്ടപ്പെട്ടതോടെ ജീവിതം ചോദ്യചിഹ്‌നഹ്നമായി മാറിയിരിക്കുകയാണ് പിതാവ് സണ്ണിക്കും മാതാവ് ഷാലിക്കും. ആറുപേര്‍ക്ക് അവയവങ്ങള്‍ നല്‍കിയ റൈസണ്‍ ചികില്‍സാ രംഗത്തെ ചരിത്ര പ്രധാനമായ ദൗത്യത്തിനാണ് കാരണമായത്. എന്നാല്‍ ഏറ്റവും വലിയ സ്വപ്നം പൂര്‍ത്തിയാക്കാതെ പോകേണ്ടിവന്നു; സ്വന്തമായൊരു വീടില്ല. ഹൃദ്രോഗിയായ അച്ഛന്‍ പണിക്കുപോകാന്‍ കഴിയാതെ വിഷമിക്കുകയാണ്. അമ്മ ഷാലി അടുത്തുള്ള സ്‌കൂള്‍ ബസിലെ ജീവനക്കാരിയാണ്. ഇരുവരും ശാരീരികമായി ഏറെ ക്ലേശം അനുഭവിക്കുന്നവര്‍. സ്വന്തം സ്ഥലം തര്‍ക്കങ്ങളില്‍ പെട്ടുകിടക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ സന്നദ്ധ സംഘടനകളും സുഹൃത്തുക്കളും ഇടപെട്ട് നാലര സെന്റ് സ്ഥലം ബന്ധുക്കളില്‍ നിന്ന് ഈ രക്ഷിതാക്കള്‍ക്കു വാങ്ങി നല്‍കി. അവിടെ ഒരു കൊച്ചു വീടുവയ്ക്കുകയാണ് അടുത്ത ലക്ഷ്യം. ഏക സഹോദരി വിവാഹിതയാണ്. സംഗീത സംവിധായകനും അങ്കമാലി സ്വദേശിയുമായ ഷാന്റി ആന്റണിയും കോഴിക്കോട് സ്വദേശിയും അമേരിക്കയില്‍ നേഴ്‌സുമായ ജോസ് ചെറിയപുറത്തുംimg-20161126-wa0039

മുന്‍കൈയ്യെടുത്താണ് റെയ്‌സണിന്റെ പേരില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരു വെല്‍ഫെയര്‍ ഫണ്ട് രൂപീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. രാജേഷ്, ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയില്‍ നിന്നുള്ളവരും വിദേശത്ത് ജോലി ചെയ്യുന്നവരും ഈ സംഘത്തില്‍ അംഗങ്ങളാണ്. ഇവര്‍ ചേര്‍ന്ന് വീടിനുവേണ്ട എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. എന്നാല്‍ ആവശ്യമായ പണം കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല.റൈസണിന്റെ കണ്ണുകള്‍, വൃക്കകള്‍, കൈകള്‍, കരള്‍ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. കഴിഞ്ഞ മേയ് 26 ന് ദേശീയപാതയില്‍വച്ചുണ്ടായ റോഡപകടത്തിലാണ് റൈസണ്‍ മരിച്ചത്. റൈസണ്‍ സണ്ണി മെമ്മോറിയല്‍ ഫണ്ട് അക്കൗണ്ട് നമ്പര്‍: 15790100067163, ഐ.എഫ്.എസ്.സി എഫ്.ഡി.ആര്‍.എല്‍ 0001579, ഫെഡറല്‍ ബാങ്ക് പുതുശേരി, നെടുമ്പാശേരി പി.ഒ, എറണാകുളം, ഡിടി: കേരള-683585.

Spread the love

Leave a Reply

Your email address will not be published. Required fields are marked *