രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റില്‍ പര്യടനം നടത്തും


രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റില്‍ പര്യടനം നടത്തും. രാവിലെ കൊഹിമയിലെ വിശ്വേമയില്‍ നിന്ന് യാത്ര ആരംഭിക്കും.ഫുല്‍ബാരിയിലും വോഖയിലും ജനങ്ങളെ രാഹുല്‍ അഭിസംബോധന ചെയ്യും. കൊഹിമ വാര്‍ സെമിത്തേരിയില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തും. രണ്ട് ദിവസങ്ങളിലായി 5 ജില്ലകളിലൂടെ യാത്ര കടന്ന് പോകും.


ഇന്നലെ നാഗ ഹോഹോ സംഘം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 2015 ഓഗസ്റ്റ് 3-ന് കേന്ദ്ര സര്‍ക്കാരും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാൻഡും ഒപ്പുവെച്ച കരാര്‍ നടപ്പാക്കാത്തതില്‍ രാഹുല്‍ ഗാന്ധിക്ക് നിവേദനം കൈമാറി. വിഷയം പാര്‍ലമെൻറില്‍ ഉന്നയിക്കണമെന്ന് സംഘം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.




Sharing is Caring