ഇരട്ട പൗരത്വം തെളിയിക്കാന്‍ മോഡിക്ക്‌ രാഹുലിന്റെ വെല്ലുവിളി


downloadra
തന്റെ പേരിലുള്ള ഇരട്ട പൗരത്വ ആരോപണം തെളിയിക്കാന്‍ കോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ചു. എല്ലാ അന്വേഷണ ഏജന്‍സികളും കയ്യിലുള്ള പ്രധാനമന്ത്രി തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ എന്തുകൊണ്ട്‌ അന്വേഷണത്തിന്‌ ഉത്തരവിടുന്നില്ലെന്ന്‌ രാഹുല്‍ ഗാന്ധി ചോദിച്ചു. തനിക്കെതിരെ എന്തെങ്കിലും കുറ്റം തെളിഞ്ഞാല്‍ അവര്‍ക്ക്‌ തന്നെ ജയിലില്‍ അടയ്‌ക്കാമെന്നും രാഹുല്‍ പറഞ്ഞു. തനിക്ക്‌ ഭയപ്പെടേണ്ട കാര്യം ഇല്ല. പാവപ്പെട്ടവര്‍ക്ക്‌ വേണ്ടി പൊരുതുന്നത്‌ തുടരുമെന്നും രാഹുല്‍ പറഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസ്‌ 68-ാം ജന്മവാര്‍ഷിക ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




Sharing is Caring