
കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്.തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം കെപിസിസിയുടെ പിടിപ്പുകേടെന്ന് ചെന്നിത്തല.ഇക്കാര്യം അദ്ദേഹം ഹൈക്കമാന്റിനെ ധരിപ്പിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയം പലയിടത്തും പാളി. വിമതരെ അനുനയിപ്പിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിന് വേണ്ടത്ര മുന്നൊരുക്കം ഉണ്ടായില്ലെന്നും ഫണ്ട് താഴേത്തട്ടിലേക്ക് എത്തിയില്ലെന്നും രമേശ് ചെന്നിത്തല ഹൈക്കമാന്റില്‍ അറിയിച്ചു.












