ബ്രസീലിയ: ലോകകപ്പില്‍ ഇനി എട്ട് ടീമുകളുടെ പോരാട്ട ദിനങ്ങള്‍. ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, കൊളമ്പിയ, ഹോളണ്ട്, കോസ്റ്ററിക്ക,ഫ്രാന്‍സ്, ബെല്‍ജിയം, എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ടീമുകള്‍.
വെള്ളിയാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഫ്രാന്‍സും ജര്‍മ്മനിയും ഏറ്റുമുട്ടും. ബ്രസീലും കൊളമ്പിയയും തമ്മിലാണ് രണ്ടാം മത്സരം. മൂന്നാമത്തെ മല്‍സരത്തില്‍ അര്‍ജന്റീന ബെല്‍ജിയത്തെ നേരിടുമ്പോള്‍, ഹോളണ്ടും കോസ്റ്റാറിക്കയും തമ്മിലാണ് അവസാന പോരാട്ടം.

