എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നത് എന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്

എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നത് എന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വികസനം മത്സരമായി കാണുന്നില്ല. നാടിന് ഗുണമാണ്. മറ്റാരും തൊടണ്ട എന്ന കാഴ്ചപ്പാട് നാടിന് ഭൂഷണമല്ല എന്നും മന്ത്രി പറഞ്ഞു. മാഹി ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്താനിരിക്കുന്ന റോഡ് ഷോയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.പുള്ളിമാൻ്റെ പുള്ളി എത്ര തേച്ച് മായ്ക്കാൻ നോക്കിയാലും പോകില്ല എന്ന് റിയാസ് പറഞ്ഞു.

ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാറിന്റെ ഇടപെടൽ തേച്ച് മാച്ച് കളയാൻ കഴിയില്ല. റോഡ് ഷോ ആർക്കും നടത്താം. എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടൽ തേയ്ച്ച് മാച്ച് കളയാൻ പറ്റുന്ന റബ്ബർ ഇല്ല.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നേതാക്കളും റോഡ് ഷോ നടത്തുമ്പോൾ മാഹി ബൈപാസിലൂടെ മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ ഷംസീറും ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്യും. ഇന്ന് പതിനൊന്നരയ്ക്കാണ് ബൈപ്പാസ് ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറസിലൂടെ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനത്തിന് മുൻപേ ടോൾ പിരിവിന് തുടക്കമായിട്ടുണ്ട്. ഫാസ് ടാഗ് ഇല്ലെങ്കിൽ ഇരട്ടി തുക നൽകണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *