നിയമസഭയില്‍ പ്രതിഷേധം; പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം; കാണിക്കാതെ സഭ ടിവി; കറുപ്പണിഞ്ഞ് ഷാഫി പറമ്പില്‍

നിയമസഭയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സ്പീക്കര്‍ സഭയില്‍ എത്തിയ ഉടനെ പ്രതിപക്ഷം പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചു. ഇന്ധനസെസ് പിന്‍വലിക്കുക, പൊലീസിന്റെ ക്രൂരനടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.

എന്നാല്‍ നിലവില്‍ ചോദ്യോത്തരവേള തടസപ്പെടുത്താത്ത രീതിയിലാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. ശൂന്യവേള ആരംഭിക്കുമ്പോള്‍ പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭ ടിവി കാണിക്കുന്നില്ല.

ഇന്ധസെസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലായി നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസിന്റെ സമീപനത്തിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയം നല്‍കും.

കൊച്ചിയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കെതിരായി ഉണ്ടായ പൊലീസ് നടപടിയാണ് പ്രധാനമായും ഉന്നയിക്കുക. ഷാഫി തന്നെയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കുക. നിയമസഭയില്‍ കറുത്ത ഷര്‍ട്ടിട്ടാണ് ഷാഫി പറമ്പില്‍ എത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *