നരബലിക്കായി പദ്ധതി അഞ്ചു മാസം മുമ്പ്;ആദ്യം സമീപിച്ചത് ഡിണ്ടിഗല്‍ സ്വദേശിയായ ലോട്ടറി വില്‍പനക്കാരിയെ

നരബലിക്കായി അഞ്ച് മാസം മുന്‍പേ ഷാഫി പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. ഇതിനായി ഷാഫി ആദ്യം സമീപിച്ചത് ഡിണ്ടിഗല്‍ സ്വദേശിയായ ലോട്ടറി വില്‍പനക്കാരിയെ. ദോഷങ്ങളുണ്ടെന്ന് പറഞ്ഞ് തിരുവല്ലയിലെ ദമ്പതികളില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങാമെന്നായിരുന്നു ഇവര്‍ക്ക് നല്‍കിയ വാഗ്ദാനം.

ആദ്യം സമ്മതിച്ചെങ്കിലും പദ്ധതിയില്‍ നിന്ന് യുവതി പിന്‍മാറി. ഇതോടെയാണ് ഷാഫി റോസ്‌ലിനെ സമീപിച്ച് കൊണ്ടുപോയതെന്നും ഡിണ്ടിഗല്‍ സ്വദേശിനി വെളിപ്പെടുത്തി. നരബലിക്കായി കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപയാണ്.
സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇരയായോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *