ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എം പി ഡല്‍ഹിയിലെ മുസ്‌ലിം ലീഗ് ആസ്ഥാനത്ത് എത്തി. യുഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രിയങ്കാ ഗാന്ധിയെ സ്വീകരിച്ചു. അനാരോഗ്യം കാരണമാണ് ഉദ്ഘാടനച്ചടങ്ങിന് എത്താന്‍ സാധിക്കാതിരുന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് ക്ഷണമുണ്ടായിരുന്നെങ്കിലും പ്രിയങ്കാ ഗാന്ധി എത്തിയിരുന്നില്ല. ഇതില്‍ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെയാണ് പ്രിയങ്കയുടെ സന്ദര്‍ശനം. അനാരോഗ്യം കാരണമാണ് ഉദ്ഘാടനച്ചടങ്ങിന് എത്താന്‍ സാധിക്കാതിരുന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ആര്‍എസ്എസ് നേതാവ് ഉപരാഷ്ട്രപതിയാകുന്നതില്‍ ആശങ്കയുണ്ടോ എന്ന ചോദ്യത്തോട് കാലതാമസമെടുത്താലും ജനം ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യയെക്കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ല. ഒരുമയിലൂടെ പിറന്ന രാജ്യമാണ് ഇന്ത്യ. ഒറ്റക്കെട്ടായി ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടിയാണ് ഇന്ത്യയുണ്ടായത്. ഒന്നിച്ചു നില്‍ക്കും. ഒരുതരത്തിലുമുള്ള സമ്മര്‍ദ്ദം കൊണ്ടും ഭിന്നിപ്പിക്കാനാകില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.













