രണ്ടുദിവസത്തെ തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വൈകിട്ട് ആറിന് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മോദി ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് ചെന്നൈ നഗരത്തിൽ ഒരുക്കിയിട്ടുള്ളത്. 22000 പൊലിസുകാരെ സുരക്ഷാ ജോലികൾക്കായി നിയോഗിച്ചിട്ടുണ്ട്.
ചെന്നൈയിൽ ആദ്യമായി നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗയിംസിൽ 26 ഇനങ്ങളിൽ രാജ്യത്തെ 5600 കായിക താരങ്ങൾ പങ്കെടുക്കും. ചരിത്രത്തിൽ ആദ്യമായി തമിഴ് നാടിൻ്റെ തനത് കായിക വിനോദമായ ചിലമ്പാട്ടവും ഖേലോ ഇന്ത്യയിൽ മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലും രാമനാഥപുരം ജില്ലയിലെ രാമേശ്വരം ക്ഷേത്രത്തിലും മോദി ദർശനം നടത്തും.