ഇന്ത്യ വൈകാതെ 5 ട്രില്ല്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. താമസിയാതെ, ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്നും മോദി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ബിസിനസ് ഫോറം ലീഡേഴ്‌സ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ പുരോഗതിയുടെ എഞ്ചിനായി ഇന്ത്യ മാറുമെന്നും മോദി പറഞ്ഞു. മഹാമാരി കാലം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള അവസരമാക്കി ഇന്ത്യ മാറ്റി. ത്വരിതഗതിയിലുള്ള പരിഷ്‌കാരങ്ങളാല്‍ ഇന്ത്യയില്‍ ബിസിനസ് മെച്ചപ്പെട്ടെന്നും മോദി പറഞ്ഞു.














