ബംഗളൂരു: ഫ്‌ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയർട്രിപ്പും ആക്‌സിസ് ബാങ്കും കൈകോർക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ, നിലവിലുള്ളതും പുതുതായെത്തുന്ന ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആഭ്യന്തര വിമാന ടിക്കറ്റ് ബുക്കിംഗ് (1,200 രൂപ വരെ മൂല്യമുള്ള സീറ്റുകള്‍ അടക്കം), 500 രൂപ വരെയുള്ള സൗജന്യ ഭക്ഷണം, കണ്‍വീനിയന്‍സ് ഫീസില്‍ ഇളവ്, CT FlexMax ൽ വെറും 1 രൂപയ്ക്ക് യാത്രകൾ റദ്ദാക്കുകയും പുനർഷെഡ്യുൾ ചെയ്യാനുമുള്ള ഓപ്‌ഷനുകൾ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.
ഇതിനു പുറമേ, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പോയന്റുകള്‍ ശേഖരിക്കുക/ പണമാക്കി മാറ്റുക എന്നിവയ്ക്ക് കാത്തിരിക്കാതെ തന്നെ പ്രത്യേകം തയ്യാറാക്കിയ യാത്രാ ഓഫറുകള്‍ ലഭിക്കുന്നു. ആഭ്യന്തര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സാധാരണയായി നല്‍കി വരുന്ന പതിവ് ഇളവുകളില്‍ നിന്നും വ്യത്യസ്തമായി, വെറും 1 രൂപ നിരക്കില്‍ സമഗ്രമായ സേവനങ്ങളുടെ ഒരു നീണ്ട നിര തന്നെ വാഗ്ദാനം ചെയ്യുന്നു.യാത്രക്കാർക്ക് ഇളവുകൾ നൽകുന്നത് കണ്‍വീനിയന്‍സ് ഫീസിലൂടെ ഈടാക്കുന്ന സമീപനത്തെ ഇത് തുടച്ചു നീക്കുന്നു.

“സുതാര്യവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഒരു സമീപനത്തിലൂടെ ഓൺലൈൻ ട്രാവൽ ഏജൻസിയുടെ മേഖലയെ മാറ്റിമറിക്കാൻ പ്രതിജ്ഞാബദ്ധമാണ് ക്ലിയർട്രിപ്പ്. ആക്‌സിസ് ബാങ്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ പ്രതിബദ്ധതയുടെ ഒരു ഭാഗമാണ്. ഫ്‌ളക്‌സിബിള്‍ ആയ ബുക്കിങ്ങുകള്‍, ക്യാന്‍സലേഷന്‍ പോംവഴികള്‍, തീയതി മാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ ഒരു പൈസ പോലും അധികം നൽകാതെ അനുവദിക്കുന്നു. ഇത് 12.5 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യും”, ക്ലിയര്‍ട്രിപ്പ് സി.ഇ.ഒ അയപ്പന്‍ ആര്‍ പറഞ്ഞു.












