ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജക്കാര്‍ത്തയിലേക്ക്


ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പോകും. ആസിയാന്‍ സമ്മേളനത്തിലും ഇന്ത്യ ആസിയാന്‍ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.നരേന്ദ്ര മോദിക്ക് ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങള്‍ക്ക് തിരിച്ച് എത്തേണ്ടതുള്ളതിനാല്‍ ആസിയാന്‍ സമ്മേളനത്തിന്റെ സമയം പുതുക്കി നിശ്ചയിക്കാന്‍ ഇന്തോനേഷ്യ തയ്യാറായി.




Sharing is Caring