ജി 20ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കനത്ത സുരക്ഷവലയത്തില്‍ ദില്ലി. സുരക്ഷക്രമീകരണങ്ങളുടെ റീഹേന്‍ഴ്‌സല്‍ പൂര്‍ത്തിയായി. കര മുതല്‍ ആകാശം വരെ നീളുന്ന സുരക്ഷക്രമീകരണം.
ദില്ലിക്ക് എത്തുന്ന ലോകനേതാക്കളുടെ സുരക്ഷയ്ക്ക് ദില്ലി പൊലീസ് മുതല്‍ എസ്പിജി വരെ സജ്ജമാണ്.വിദേശ നേതാക്കള്‍ക്കുള്ള അകമ്പടി വാഹനങ്ങളുടെ മുതല്‍ ഹോട്ടലുകളുടെ സുരക്ഷ ഉള്‍പ്പെടെ പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞു. ഉച്ചകോടി നടക്കുന്ന ന്യൂദില്ലി ജില്ലയിലെ ഒരോ മേഖലകളും കര്‍ശന നിരീക്ഷണത്തിലാണ്.













