കിടപ്പ് സമരം വിജയിപ്പിക്കും

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം കൊ രയ ങ്ങാട് ശാഖാ സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.എം.മാധവൻ കാക്കൂർ ഉൽഘാടനം ചെയ്തു. ടി.പി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനത്തെ30 ഓളം സമുദായങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഒ ഇ.സി. വിദ്യാഭ്യാസ ആനുകൂല്യം എടുത്തുകളയാൻ നടത്തുന്ന സർക്കാർ നീക്കത്തിനെതിരെ ഒ ക്ടോബർ 16 ന് സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന കിടപ്പ് സമരം വിജയിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ സെക്രട്ടറി അരുൺകുമാർ, യുവജന വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം പ്രമോദ് കണ്ണഞ്ചേരി ,പുതിയ പറമ്പത്ത് ബാലൻ, , പി.പി.സുധീർ, എ.വി.അഭിലാഷ് സംസാരിച്ചു.പുതിയ ഭാരവാഹികളായി. പി.പി.സുധീർ, (പ്രസിഡണ്ട്) പി.കെ.ശശി (വൈ. പ്രസി.) എ.വി.അഭിലാഷ് (സെക്ര) ടി.പി.പ്രശാന്ത്, വിനോദ് കണ്ണഞ്ചേരി(ജോ. സിക്രട്ടറി) ടി.പി.രാഘവൻ ( ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *